സുഹൃത്തെ,

മത സാമൂഹിക സാംസ്കാരിക വൈജ്ഞാനിക രംഗത്ത് വലിയ മുന്നേറ്റത്തിന്റെ പാതയിലാണ് മാട്ടൂൽ മൻശഅ്‌. നമുക്ക് വെളിച്ചമായി കടന്ന് പോയ മഹാനായ ള്വിയാഉൽ മുസ്തഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ (ഖ.സി) ആത്മീയ നിയന്ത്രണത്തിൽ നമ്മുടെ സ്ഥാപനം പുതിയ പടവുകൾ കയറുന്നു. ഇരുപതോളം വൈവിധ്യമാർന്ന സ്ഥാപനങ്ങളിലായി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അഭയമാണ് ഈ വിദ്യാഭ്യാസ ഗേഹം. സ്ഥാപനത്തോട് ചേർന്ന് നിൽക്കുന്ന അഭ്യുദയകാംക്ഷികൾ, പ്രസ്ഥാനിക പ്രവർത്തകർ, ള്വിയാഉൽ മുസ്തഫയുടെ സ്നേഹ ജനങ്ങൾ എന്നിവരെയെല്ലാം മൻശഇൻ്റെ പ്രവർത്തനങ്ങളിൽ കൂടെ നിർത്താൻ ഒരു പദ്ധതി ആവിഷ്കരിക്കുന്നു. ഒരു കുടുംബം പോലെ മൻശഇൻ്റെ ദൈനം ദിന പ്രവർത്തനങ്ങളിൽ താങ്ങാവാനാണ് ഞങ്ങൾ താത്പര്യപ്പെടുന്നത്. നൂറുക്കണക്കിന് വിദ്യാർത്ഥികളുടെ ഭക്ഷണ,താമസ സൗകര്യങ്ങൾക്ക് നിങ്ങളുടെ കൈയിൽ പ്രതി മാസം ഒരു വിഹിതം നൽകി ഈ പദ്ധതിയിൽ അംഗമാകാൻ അഭ്യർത്ഥിക്കുന്നു. സ്ഥാപനത്തിലെ പ്രാർത്ഥനകളിൽ നിങ്ങൾക്ക് എപ്പോഴും ഒരിടമുണ്ടാകും. റബ്ബ് അനുഗ്രഹിക്കട്ടെ.. ആമീൻ

സ്നേഹപൂർവ്വം
പ്രസിഡന്റ്
മൻശഉത്തസ്ക്കിയത്തുസ്സുന്നിയ്യ


Register Here